പുല്പള്ളി: വയനാട് അമരക്കുനിയില്‍ ഇറങ്ങിയ കടുവ കൂട്ടിലായി. തൂപ്രയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് നാട്ടിലിറങ്ങിയ കടുവ കൂട്ടിലാകുന്നത്. കടുവയെ ഉടൻ തന്നെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് വനം വകുപ്പ് ആലോചിക്കുന്നത്.ഇതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നിലനിന്ന ഭീതിക്ക് ശമനമായി.
കഴിഞ്ഞ ദിവസം രാത്രി വൈകിയും കടുവയ്ക്കായി വനംവകുപ്പ് തിരച്ചില്‍ നടത്തിയിരുന്നു. ഊട്ടിക്കവലയ്ക്ക് സമീപത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ദൗത്യം രാത്രിയിലും തുടര്‍ന്നത്.
Post a Comment