ഷോക്കടിപ്പിച്ച്‌ കെഎസ്‌ഇബി; ഫെബ്രുവരിയിലും സര്‍ചാര്‍ജ് പിരിക്കും


തിരുവനന്തപുരം: കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി വാങ്ങിയതില്‍ 18.13 കോടി രൂപയുടെ അധിക ബാധ്യതയുള്ളതിനാല്‍ ഫെബ്രുവരിയിലും സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്‌ഇബി.

യൂണിറ്റിന് പത്തു പൈസ വെച്ച്‌ സര്‍ചാര്‍ജ് പിരിക്കാനാണ് തീരുമാനം. പുതുവര്‍ഷത്തില്‍ സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. 

ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്.

Post a Comment

Previous Post Next Post