മൂന്ന് ദിവസം നീണ്ടുനിന്ന ഇരിക്കൂർ കർഷക സംഗമത്തിന് അവസാനമായി;സമാപന സമ്മേളനം വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു



ആലക്കോട്: മൂന്ന് ദിവസം നീണ്ടുനിന്ന ഇരിക്കൂർ കർഷക സംഗമത്തിന് അവസാനമായി .ആലക്കോട് നടുപ്പറമ്പിൽ സ്പോർട്സിറ്റിയിൽ നടന്ന സമാപന സമ്മേളനം കേരള കാർഷിക ക്ഷേമ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. 
അദാലത്തിലും മുഖാമുഖം പരിപാടിയിലും കർഷകരമായി നേരിട്ട് സംബന്ധിച്ചതിൽ നിന്നും വിഷയങ്ങളെ കൂടുതൽ ആഴത്തിൽ പഠിക്കുവാനായി എന്നും .ഇരിക്കൂറിലെ കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായി സർക്കാരിൻറെ ഭാഗത്തുനിന്നും എല്ലാവിധ സഹായങ്ങളും ഉണ്ടാകും എന്നും മന്ത്രി പറഞ്ഞു
കർഷകന്റെ കണ്ണല്ല മനസ്സാണ് നിറയേണ്ടത് എന്നും അതിനായി വരുന്ന അഞ്ചുവർഷം കൊണ്ട് 2375 കോടി രൂപയുടെ പദ്ധതി ഇടതുപക്ഷ സർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻറെ നേതൃത്വത്തിൽ മൂന്ന് ദിവസമായി ആലക്കോട് വെച്ച് നടക്കുന്ന ഇരിക്കൂർ നിയോജക മണ്ഡലം കർഷക സംഗമത്തിന്റെ സമാപന സമ്മേളനവും കർഷക ഘോഷയാത്രയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ശല്യം നേരിടുന്നതിനായി സംസ്ഥാന സർക്കാർ 27 കോടി രൂപയാണ് വകയിരുത്തിയത്. എഐ (ആർട്ടിഫിഷ്യൽ ഇൻറലിജന്റ്) സംവിധാനങ്ങൾ ഉപയോഗിച്ച് കഴിയുന്നത്ര എല്ലായിടത്തും വന്യമൃഗങ്ങളുടെ ആക്രമങ്ങൾ തടയാനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും, സംസ്ഥാനത്തിന്റെ കാർഷിക രംഗത്തിന് ഇരിക്കൂർ കർഷകസംഗമം ഒരു മാതൃകയാണെന്നും ,ഇരിക്കൂറിന്റെ സമഗ്ര വികസനത്തിനായി തുടർ നടപടികൾ ഉണ്ടാകും എന്നും   മന്ത്രി പറഞ്ഞു.
   
കർഷകരുടെ വിഷയങ്ങൾ കണ്ടില്ലെന്ന് നടിച്ച് മുൻപോട്ടു പോകുവാൻ ഒരു സർക്കാരിനും കഴിയില്ലെന്നും.കർഷകരെ ചേർത്ത് പിടിച്ചുകൊണ്ട് മുൻപോട്ട് പോകുന്ന ഇരിക്കൂർ എംഎൽഎയുടെ പ്രയത്നങ്ങൾ ശ്ലാഘനീയമാണെന്നും കണ്ണൂർ എം പി കെ സുധാകരൻ പറഞ്ഞു .സമാപന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 

കൃഷി ചെയ്ത് വിളവെടുക്കുക എന്നതിലുപരി  കൃഷിയിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനവും സാഹചര്യവും നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അതുവഴി കൃഷിയെ ലാഭകരമാക്കി മുൻപോട്ടു കൊണ്ടുപോകുവാൻ കർഷകർക്ക് കഴിയുമെന്നും തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനിപറഞ്ഞു. മണ്ണിനോട് പോരാടുന്ന കർഷകർക്കൊപ്പം നിൽക്കാൻ ബാധ്യതയുണ്ടെന്നും വന്യജീവി ആക്രമണങ്ങൾ തുടരുന്ന പക്ഷം അതിനെതിരെ പോരാടുവാൻ കർഷകർ നിർബന്ധിതരാകുന്ന സാഹചര്യം ഉണ്ടാകുമെന്നും സമ്മേളനത്തിൽ മുഖ്യ അതിഥിയായി സംസാരിച്ച തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് പറഞ്ഞു .
ഇരിക്കൂർ നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാതൃക കർഷകരെ സമ്മേളനത്തിൽ ആദരിച്ചു 

ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം എൻ പ്രദീപൻ ,കെ സി വിജയൻ ,പി സി ആയിഷ ,ജോസ് വട്ടമല സാജൻ ജോസഫ് ,വി ജിസോമൻ,എം പിജോയ് ,സജി കുറ്റാനിമറ്റം സാബു മണിമല ,മൈക്കിൾ മ്ലാക്കുഴി, സി അബ്ദുൽ മജീദ് ബാബു അണിയറ ,ബിജു പൂത്തേട്ടുകുളം ,കെ വി ശശിധരൻ ,ജോസ് പൂമല ,ജെ പി ജോസഫ് ,പി വി ബാലൻ, തോമസ് തോട്ടത്തിൽ ,സ്കറിയ നെല്ലംകുഴി ജോർജ് ,സജി തോമസ് വട്ടമല എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post