ഇരിട്ടി കണിച്ചാറിൽ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു


ഇരിട്ടി : കണ്ണൂർ കണിച്ചാറില്‍ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കുന്നപ്പള്ളില്‍ ഗോപാലകൃഷ്ണൻ (73) ആണ് മരിച്ചത്.
കണിച്ചാർ ചെങ്ങോം റോഡ് ഹെല്‍ത്ത് സെൻ്ററിന് സമീപത്തുവെച്ച്‌ ഇന്നലെയാണ് തേനീച്ച കുത്തിയത്. 

ഗോപാലകൃഷ്ണന് പുറമെ മറ്റ് നാല് പേർക്കും തേനീച്ച കുത്തേറ്റിരുന്നു. കുത്തേറ്റ നാല് പേരും ഇന്നലെ തന്നെ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു.


Post a Comment

Previous Post Next Post