തിരുവനന്തപുരം: വീട്ടില്‍ ഉറങ്ങി കിടന്ന രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇത്, കൊലപാതകമാണെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ഇന്ന് രാവിലെ കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടയിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കോട്ടുകാല്‍ സ്വദേശികളായ ശ്രീതു, ശ്രീജിത്ത് ദമ്ബതികളുടെ മകള്‍ ദേവേന്ദു എന്ന രണ്ടുവയസുകാരിയാണ് കൊല്ലപ്പെട്ടത്.
കുട്ടിയെ കാണാതായത് ശ്രദ്ധയില്‍പ്പെട്ട ഉടൻ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്ന് പറയുന്നു. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തുടക്കത്തില്‍ തന്നെ നാട്ടുകാർ പറഞ്ഞിരുന്നു. കിണറിന് കൈവരിയുണ്ട്. വീടിനുപുറത്ത് ഇറങ്ങാത്ത കുട്ടിയാണെന്ന് മാതാവ് പറയുന്നു. ഇതിനിടെ, മാതാവിന്റെ സഹോദരനൊപ്പമാണ് കുഞ്ഞ് കിടന്നതെന്നും പറയപ്പെടുന്നു. പരസ്പര വിരുദ്ധമായ മൊഴികളാണ് കുടുംബാംഗങ്ങളില്‍ നിന്നും ലഭിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ, ഈ വീട്ടില്‍ തീപിടുത്തമുണ്ടായതായി പറയുന്നു. പുലർച്ചെ 5.30 ഓടെ കുഞ്ഞ് കരയുന്നത് കേട്ടുവെന്ന് മാതാവ് പറയുന്നു. ഇതിനിടെ, സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു. ഇയാളെ ബാലരാമപുരം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതിനുപുറമെ, കുട്ടിയുടെ മാതാപിതാക്കളെയും മാതൃസഹോദരനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Post a Comment