സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു


സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു. കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്മെന്റ്സില്‍ ലിവി സുരേഷ് ബാബു(65) ആണ് അന്തരിച്ചത്.
സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍. ഗോപി സുന്ദര്‍ ആണ് അമ്മയുടെ വിയോഗം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
ഭര്‍ത്താവ്: സുരേഷ് ബാബു. മക്കള്‍: ഗോപി സുന്ദര്‍ (സംഗീത സംവിധായകന്‍), ശ്രീ(മുംബൈ). മരുമക്കള്‍: ശ്രീകുമാര്‍ പിള്ള (എയര്‍ഇന്ത്യ, മുംബൈ).
ഗോപി സുന്ദറിന്റെ കുറിപ്പ്
‘അമ്മേ, നിങ്ങള്‍ എനിക്ക് ജീവിതവും സ്‌നേഹവും എന്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും നല്‍കി. ഞാന്‍ സൃഷ്ടിക്കുന്ന ഓരോ സംഗീതത്തിലും നിങ്ങള്‍ എന്നിലേക്ക് പകര്‍ന്ന സ്‌നേഹം ഉണ്ട്. നിങ്ങള്‍ പോയിട്ടില്ല- എന്റെ ഹൃദയത്തിലും, എന്റെ ഈണങ്ങളിലും, ഞാന്‍ എടുക്കുന്ന ഓരോ ചുവടിലും ജീവിക്കുന്നു. നിങ്ങളുടെ ആത്മാവിന് ശാന്തി ലഭിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു, പക്ഷേ നിങ്ങള്‍ ഇപ്പോഴും എന്നോടൊപ്പം ഉണ്ടെന്ന് എനിക്കറിയാം. അമ്മേ സമാധാനമായി ഇരിക്കൂ. നിങ്ങള്‍ എപ്പോഴും എന്റെ ശക്തിയും വഴികാട്ടിയും ആയിരിക്കും’, ഗോപി സുന്ദര്‍ കുറിച്ചു.

Post a Comment

Previous Post Next Post