നിറത്തിന്റെ പേരില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ


കണ്ണൂര്‍: മലപ്പുറത്ത് നിറത്തിന്റെ പേരില്‍ അവഹേളനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍.
കഭര്‍ത്താവ് അബ്ദുള്‍ വാഹിദാണ് പിടിയിലായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് എമിഗ്രെഷന്‍ വിഭാഗം പിടികൂടിയ പ്രതിയെ അന്വേഷണ സംഘത്തിന് കൈമാറും

നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഭര്‍ത്താവ് അബ്ദുള്‍ വാഹിദിനെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ചയാണ് ഷഹാന മുംതാസ് എന്ന 19കാരിയെ വീട്ടില്‍ മരിച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

Post a Comment

Previous Post Next Post