എൻ എം വിജയന്റെ ആത്മഹത്യ: ഐ സി ബാലകൃഷ്ണൻ എംഎല്‍എ അറസ്റ്റില്‍, ജാമ്യത്തില്‍ വിട്ടു


വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഐസി ബാലകൃഷ്ണൻ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ചോദ്യം ചെയ്യല്‍ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്

കോടതി മുൻകൂർ ജാമ്യം നല്‍കിയ സാഹചര്യത്തില്‍ എംഎല്‍എയെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. എംഎല്‍എയുടെ കേണിച്ചിറയിലെ വീട്ടില്‍ പോലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. എംഎല്‍എയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന

കേസില്‍ നേരത്തെ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, മുൻ കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരുടെ അറസ്റ്റും രേഖ്‌പെടുത്തിയിരുന്നു.


Post a Comment

Previous Post Next Post