ചെങ്കല്‍ ലോറിയും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന്‍ മരിച്ചു

വളപട്ടണം: വളപട്ടണം പാലത്തിന് സമീപം ചെങ്കല്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.
ഏഴാംമൈല്‍ കക്കാഞ്ചാലിലെ രാജേഷ് അയ്യപ്പന്‍(49) ആണ് മരിച്ചത്.
പരേതനായ ബാലകൃഷ്ണന്‍ അയ്യപ്പന്‍-വസന്ത ദമ്പതികളുടെ മകനാണ്.
ഇന്ന് രാവിലെയായിരുന്നു അപകടം.
കാക്കാഞ്ചാലില്‍ ഫ്‌ളോര്‍മില്‍ നടത്തിവരികയാണ് മരിച്ച രാജേഷ്.

Post a Comment

Previous Post Next Post