പൊന്നമ്പലമേട്ടിൽ മകര ജ്യോതി ഇന്ന്; ദർശനം കാത്ത് ഭക്ത ലക്ഷങ്ങൾ


ശബരിമല മകരവിളക്ക് ഇന്ന്. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണവുമായെത്തുന്ന ഘോഷയാത്ര വൈകിട്ട് ശരംകുത്തിയിൽ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന തുടങ്ങും. ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാർ സുരക്ഷ ഒരുക്കും. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക.

Post a Comment

Previous Post Next Post