മുറിവ് ഉറുമ്പരിച്ചു, ദേഹത്ത് ചതവ്; പോക്സോ അതിജീവിത ഗുരുതരാവസ്ഥയിൽ


ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ 20-കാരിയെ അവശനിലയില്‍ കണ്ടെത്തി. കഴുത്തില്‍ കയർ മുറുകി, അർധനഗ്നയായ നിലയിലാണ് യുവതിയെ കണ്ടെത്തിയത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 

ഞായറാഴ്ച ഉച്ചയ്ക്കാണ് യുവതിയെ കണ്ടെത്തുന്നത്. ഇവർ ദത്തുപുത്രി ആണെന്നാണ് ലഭിക്കുന്ന വിവരം. മാതാപിതാക്കള്‍ വീട്ടിലുണ്ടാകാത്തതിനാല്‍ മിക്ക ദിവസങ്ങളിലും യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. സമീപത്ത് കൂടെ പോയ ബന്ധുവാണ് ഇവരെ അവശനിലയില്‍ കണ്ടെത്തുന്നത്. കൈയ്യിലെ മുറിവില്‍ ഉറുമ്ബരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. 

യുവതി മർദനത്തിന് ഇരയായതായി സംശയിക്കുന്നുവെന്ന് പോലീസ് അറിയിച്ചു. മറ്റ് ഏതെങ്കിലും തരത്തിലുള്ള പീഡനത്തിന് ഇരയായോ എന്ന് പരിശോധിക്കും. യുവതിയുടെ ആണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുന്നതായും അധികൃതർ വ്യക്തമാക്കി.


Post a Comment

Previous Post Next Post