ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചു; പുറത്തേക്ക്

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യവുമായി ബന്ധപ്പെട്ട ഉത്തരവ് 3.30ന് ഇറക്കും. നടപടിക്രമങ്ങൾ വേഗത്തിൽ നടന്നാൽ ഇന്ന് തന്നെ ബോബിക്ക് ജയിലിന് പുറത്തിറങ്ങാൻ സാധിക്കും. അറസ്റ്റിലായി 6 ദിവസത്തിന് ശേഷമാണ് ബോബി പുറത്തിറങ്ങാൻ പോകുന്നത്. അതേസമയം, ബോബി കുറ്റം ചെയ്തില്ലെന്ന് പറയാനില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

Post a Comment

Previous Post Next Post