വിധി കേട്ടയുടൻ ബോബി ചെമ്മണൂർ കുഴഞ്ഞുവീണു


ഹണിറോസിന്റെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഈ വിധി കേട്ടയുടൻ ബോബി ചെമ്മണൂർ കോടതിയിൽ കുഴഞ്ഞുവീണു. ബോബിയെ അടുത്തുള്ള റൂമിലേക്ക് മാറ്റി. ഉടൻ ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും. സാക്ഷികളെ സ്വാധീനിക്കാനുള്ള കഴിവുള്ള ആളാണ് ബോബി എന്ന സർക്കാർ വക്കീലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post