മുംബൈ ഭീകരാക്രമണം, വിചാരണ നേരിടുന്ന തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ യുഎസ് സുപ്രീം കോടതിയുടെ അനുമതി


മുബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെടുകയും വിചാരണ നേരിടുകയും ചെയ്യുന്ന പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ യുഎസ് സുപ്രീംകോടതിയുടെ അനുമതി.
റാണയ്ക്ക് മുംബൈയിലെ ഒന്നിലധികം പ്രദേശങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ ഇന്ത്യ അന്വേഷണം ആരംഭിച്ചിരുന്നു. റാണയെ 2009-ല്‍ ഷിക്കാഗോയില്‍ വെച്ച്‌ എഫ്ബിഐ അറസ്റ്റ് ചെയ്തിരുന്നു. 

ആക്രമണങ്ങളിലെ പ്രധാന വ്യക്തിയായ “ദാവൂദ് ഗിലാനി” എന്നറിയപ്പെടുന്ന പാക്കിസ്ഥാൻ-അമേരിക്കൻ ഭീകരൻ ഡേവിഡ് കോള്‍മാൻ ഹെഡ്‌ലിയുമായി ബന്ധമുള്ള റാണ, തീവ്രവാദിയെ പിന്തുണയ്ക്കാൻ അദ്ദേഹത്തെയും പാകിസ്ഥാനിലെ മറ്റുള്ളവരെയും സഹായിച്ചതായി ആരോപിക്കപ്പെടുന്നു. 

: മലബാറിന് തിരിച്ചടിയായി റെയില്‍വേയുടെ തീരുമാനം; കണ്ണൂര്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ച്‌ വെട്ടിക്കുറച്ചു

ഇയാളെ നേരത്തെ ഇന്ത്യയ്ക്ക് കൈമാറാനായി അമേരിക്കയിലെ കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ റാണ യുഎസ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയും ഒരേ കുറ്റത്തിന് ഒരാളെ രണ്ടുതവണ വിചാരണ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍, ഈ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇപ്പോള്‍ ഇയാളെ ഇന്ത്യയ്ക്ക് കൈമാറാൻ ഉത്തരവിട്ടിരിക്കുന്നത്. 

ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്ബടി പ്രകാരമാകും റാണയെ കൈമാറ്റം ചെയ്യുക. നിലവില്‍ 63 കാരനായ റാണ ലോസ് ആഞ്ചലസ് ജയിലിലാണ്. മുംബൈയില്‍ ലഷ്‌കർ-ഇ-തൊയ്ബ (എല്‍ഇടി) ആണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പങ്കാളിയായതിന് യുഎസില്‍ 35 വർഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. യുഎസ് സുപ്രീം കോടതിയില്‍ അദ്ദേഹത്തെ കൈമാറുന്നത് ചോദ്യം ചെയ്ത് ആഴ്ചകള്‍ക്ക് ശേഷം, തഹാവുർ റാണയുടെ അപ്പീല്‍ തള്ളി, ഇതോടെ ഇയാളെ ഇന്ത്യയിലേക്ക് കൈമാറാനുള്ള വഴി തെളിഞ്ഞു.

Post a Comment

Previous Post Next Post