ആലക്കോട് ടൗണില്‍ തെരുവുനായ ശല്യം രൂക്ഷം: നിരവധിപേര്‍ക്കു കടിയേറ്റു

ആലക്കോട്: ആലക്കോട് ടൗണിലും പരിസരങ്ങളിലുമുള്ള തെരുവുനായ ശല്യം ജനങ്ങളെ ഭീതിയിലാക്കുന്നു. കഴിഞ്ഞ ദിവസം ടൗണിന് സമീപം നിരവധി പേർക്ക് കടിയേറ്റു.
ടൗണിലെ ബസ് സ്റ്റോപ്പ്, സ്കൂള്‍ പരിസരം, റോഡുകള്‍ ബസ് സ്റ്റാൻഡ്, പുഴയോരം എന്നിവിടങ്ങളിലാണ് നായ ശല്യം രൂക്ഷമായത്. ഇരുചക്രവാഹനങ്ങളെ തെരുവ് നായകള്‍ പിന്തുടർന്ന് ഓടുന്നത് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. സ്കൂള്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാർ കടുത്ത ഭീതിയിലാണ് സഞ്ചരിക്കുന്നത്. 

തെരുവ് നായ ശല്യം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post