ബൈക്കില്‍ വാനിടിച്ച്‌ യുവാവിന് ദാരുണാന്ത്യം; മരണം ഇന്ന് വിവാഹം നടക്കാനിരിക്കെ


കോട്ടയം : വിവാഹത്തലേന്നുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. എം.സി റോഡില്‍ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരനായ കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയില്‍ ജിന്‍സന്‍-നിഷ ദമ്ബതികളുടെ മകന്‍ ജിജോമോന്‍ ജിന്‍സണ്‍ (21) ആണ് മരിച്ചത്.

വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പോയി വരുമ്ബോഴാണ് ജിജോമോന്‍ ജിന്‍സന്റെ ബൈക്കില്‍ വാന്‍ ഇടിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഇലക്കാട് പള്ളിയില്‍ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് അപകടവും മരണവും.


Post a Comment

Previous Post Next Post