ആലക്കോട്: വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസില്‍ നിന്ന് പുകയുയർന്നത് പരിഭ്രാന്തിക്കിടയാക്കി. മലയോര ഹൈവേയില്‍ നെല്ലിപ്പാറ കണ്ണാടിപ്പാറയില്‍ ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.
പേരാവൂരില്‍ നിന്ന് തേർത്തല്ലിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിന്‍റെ പിൻവശത്തെ ടയറിന്‍റെ ഭാഗത്ത് നിന്നാണ് പുക ഉയർന്നത്. ഇതോടെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. പുക ശക്തമായി ബസും പരിസരവും പുകയാല്‍ മൂടിയതിനെ തുടർന്ന് ഇതു വഴിയുള്ള ഗതാഗതവും തടസപ്പെട്ടു. പരിശോധനയില്‍ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് പുക ഉയർന്നതെന്ന് കണ്ടെത്തി.
Post a Comment