ചെറുപുഴയില്‍ പൂച്ചയെ രക്ഷിച്ച്‌ കയറുന്നതിനിടെയില്‍ യുവാവ് കിണറ്റില്‍ വീണു മരിച്ചു



ചെറുപുഴ : കിണറ്റില്‍ വീണ പൂച്ചയെ രക്ഷിച്ച്‌ കയറുന്നതിനിടയില്‍ കിണറ്റിലേക്ക് വീണ യുവാവ് മരിച്ചു. ചെറുപനത്തടി അരിങ്കല്ല് സ്വദേശി സുബ്രഹ്ണ്യന്റെ (മണി സാമി) മകന്‍ നടുമന വീട്ടില്‍ എന്‍.

പ്രസാദ് (47) ആണ് മരണപ്പെട്ടത്.


12 ന് രാത്രി എട്ടിനായിരുന്നു സംഭവം. അയല്‍വാസിയായ അജിത്തിന്റെ പറമ്ബിലെ കിണറില്‍ വീണ പൂച്ചയെ എടുത്ത് രക്ഷിച്ച്‌ കരയില്‍ എത്തിച്ച ശേഷം തിരിച്ചുകയറുന്നതിനിടെ കിണറിലേക്ക് വീഴുകയായിരുന്നു.


കുറ്റിക്കോലില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും രാജപുരം പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കിണറ്റില്‍ നിന്നും എടുത്തത്.

മരിച്ച പ്രസാദ് അവിവാഹിതനാണ്.

Post a Comment

Previous Post Next Post