ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം

സംസ്ഥാനത്ത് കത്തിക്കയറി സ്വർണവില. പവന് 600 രൂപ ഒറ്റയടിക്ക് വർധിച്ച് വില റെക്കോർഡിട്ടു. ഇതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ആദ്യമായി സ്വർണവില 60000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 60200 രൂപയാണ്. ഇന്നലെയും ഇന്നുമായി 720 രൂപയോളമാണ് സ്വർണത്തിന് വർധിച്ചത്. അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില ഉയരാൻ കാരണമായി.

Post a Comment

Previous Post Next Post