'ആരാണീ ചുള്ളൻ പയ്യൻ' ; 'സമാധിയായവരൊക്കെ അവിടെ ഇരിക്കട്ടെ ...; ചെറുപുഴ സ്വദേശിയായ തിരുവനന്തപുരം സബ് കളക്ടറെ തിരഞ്ഞ് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയമാണ് നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി.
എന്നാല്‍ അതിനിടെ മറ്റൊരാളെ തിരക്കി ഇറങ്ങുകയാണ് സോഷ്യല്‍ മീഡിയ. 

വേറെ ആരുമല്ല. സമാധി കേസില്‍ തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്ന തിരുവനന്തപുരം സബ് കളക്ടർ ആല്‍ഫ്രഡാണ് ഈ താരം. ദിവസങ്ങള്‍ക്കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ സബ് കളക്ടറുടെ ഇൻസ്റ്റഗ്രാം ഐഡി വരെ തപ്പി ആളുകള്‍ ഇറങ്ങുന്നുണ്ട്. 

ഈ സുന്ദരൻ പയ്യൻ ആരാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചർച്ച. കളക്ടറെ വച്ച്‌ നിരവധി റീലുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

'ഇതാണോ ഞാൻ കണ്ടെത്തുമെന്ന് പണിക്കർ പറ‍ഞ്ഞ ആ കളക്ടർ', 'ശ്രദ്ധിക്കൂ സമാധിയാണ് നമ്മുടെ വിഷയം അല്ലാതെ സമാധാനമായി നടന്നു പോകുന്ന കളക്ട‌റല്ലാ', 'എല്ലാരും സമാധി നോക്കി ഞാൻ കളക്ടറെ നോക്കി', 'നമ്മളെ ഒന്നും ആർക്കും വേണ്ട എല്ലാവർക്കും കളക്ടറെ മതി', 'ഈ കളക്ടറിനെ ഞങ്ങള്‍ക്ക് മീഡിയ വഴി പരിചയ പെടുത്തിയ... ഗോപൻ സ്വാമിയോടും കുടുംബതോടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു', 'സമാധിയായവരൊക്കെ അവിടെ ഇരിക്കട്ടെ ...കളക്‌ടറുടെ വീട് എവിടാ' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോകള്‍ക്ക് ലഭിക്കുന്നത്.

ആരാണ് തിരുവനന്തപുരം സബ് കളക്ടർ

കണ്ണൂർ ചെറുപുഴ പാടിയോട്ടുചാൽ സ്വദേശിയായ ആൽഫ്രഡ് ഒ.വി 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. മുമ്പ് പാലക്കാട് അസിസ്റ്റന്‍റ് കലക്ടറായി സേവനം ചെയ്തിരുന്നു. 

ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂൾ, തോമാപുരം സെന്റ് തോമസ് ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. 

2017ൽ  ബാംഗ്ലൂർ ക്രൈസ്റ്റ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ആൽഫ്രഡ്, ഡൽഹിയിൽ ഒരു വർഷം സോഫ്റ്റ്‌‌വെയർ എൻജിനീയറായി ജോലി ചെയ്തിട്ടുണ്ട്. ബിരുദ പഠന കാലത്താണ് സിവിൽ സർവീസിനെ കുറിച്ച് അദ്ദേഹം ചിന്തിക്കുന്നത്.
2022ൽ മൂന്നാം ശ്രമത്തിലാണ് ആൽഫ്രഡ് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്നത്. ആദ്യ ശ്രമത്തിൽ മെയിൻസ് പരീക്ഷ പാസാകാൻ കഴിഞ്ഞില്ല. രണ്ടാം ശ്രമത്തിൽ 310–ാം റാങ്കിലെത്തിയ ആൽഫ്രഡ് മൂന്നാം ശ്രമത്തിൽ 57-ാം റാങ്ക് നേടി മികവ് തെളിയിച്ചു.

Post a Comment

Previous Post Next Post