ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 3200 വീതം രൂപ ലഭിക്കും!

സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് നാളെ മുതൽ പെൻഷൻ ലഭിച്ചുതുടങ്ങും. ഇത്തവണ രണ്ട് മാസത്തെ തുകയായ 3200 രൂപയാണ് ലഭിക്കുക. ഇതിനായി 1604 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതം ആണ് ലഭിക്കുക. ജനുവരിയിലെ പെൻഷനും ഒപ്പം കുടിശിക ഗഢുക്കളുമാണ് ഇപ്പോൾ അനുവദിച്ചത്.

Post a Comment

Previous Post Next Post