റേഷൻ വ്യാപാരികളും ഭക്ഷ്യ മന്ത്രിയും നടത്തിയ ചര്‍ച്ച പരാജയം; ഈ മാസം 27 മുതല്‍ റേഷൻ കടകള്‍ അടച്ചിടും

തിരുവനന്തപുരം: റേഷൻ വ്യാപാരികളും ഭക്ഷ്യ മന്ത്രിയും നടത്തിയ ചർച്ച പരാജയം. അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് സംഘടനകള്‍ അറിയിച്ചു.
ഈ മാസം 27 മുതല്‍ റേഷൻ കടകള്‍ അടച്ചിട്ട് സമരം നടത്തും.
വേതന പാക്കേജ് പരിഷ്‌ക്കരിക്കുക ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ഈ മാസം 27 മുതല്‍ റേഷൻ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷൻ വ്യാപാരി സംഘടനകള്‍ അറിയിച്ചത്. ഇതിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു മന്ത്രി ജി.ആര്‍ അനില്‍ റേഷൻ വ്യാപാരികളുമായി ചർച്ച നടത്തിയത്.

Post a Comment

Previous Post Next Post