പുതു ചരിത്രമെഴുതി ഐഎസ്‌ആർഒയും ഇന്ത്യയും. രാജ്യത്തിൻറെ അഭിമാനമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററില്‍ നിന്നുള്ള 100-ാം ദൗത്യം ഇസ്രൊ വിജയത്തിലെത്തിച്ചു.
ഇന്ത്യൻ സമയം രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-2 സാറ്റ്‌ലൈറ്റുമായി ജിഎസ്‌എല്‍വി-എഫ്15 കുതിച്ചുയർന്നതോടെ നൂറാം വിക്ഷേപണം എന്ന ചരിത്ര നേട്ടം ഐഎസ്‌ആർഒ സ്വന്തമാക്കി.
ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച 27 മണിക്കൂർ കൗണ്ട്ഡൗണ്‍ പൂർത്തിയാക്കി രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് 'ജിഎസ്‌എല്‍വി-എഫ്15 എൻവിഎസ് 02' കുതിച്ചത്.
ചെയർമാനായി വി നാരായണൻ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യമാണിത്. ഗതിനിർണയ, ദിശനിർണയ (നാവിഗേഷൻ) ആവശ്യങ്ങള്‍ക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിനു വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം എൻവിഎസ്-01 വിക്ഷേപിച്ചത് 2023 മേയ് 29-നാണ്.
Post a Comment