എൻ.സി.സി ക്യാമ്ബിനിടെ ഭക്ഷ്യവിഷബാധ; എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികള്‍ ആശുപത്രിയിൽ



കൊച്ചി: എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്ബില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് എഴുപത്തഞ്ചിലേറെ വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൃക്കാക്കര കെഎംഎം കോളജിലെ ക്യാമ്ബിലാണ് സംഭവം. അഞ്ഞൂറിലേറെ വിദ്യാർഥികളാണ് ഈ ക്യാമ്ബില്‍ ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് ക്യാമ്ബ് അവസാനിപ്പിച്ചതായി പോലീസ് അറിയിച്ചു.

തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാർകള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളാരംഭിച്ചത്. ക്യാമ്ബില്‍ വിതരണം ചെയ്ത ഭക്ഷണം പഴകിയതായിരുന്നുവെന്ന് വിദ്യാർഥികളില്‍ ചിലർ ആരോപിച്ചു. വൈകിട്ടോടെ ഒട്ടേറെ പേർ ക്ഷീണിതരായി തളർന്നുവീണു. പൊലീസ് വാഹനങ്ങളിലും ആംബുലൻസുകളിലുമായാണ് വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചത്. 

കൂടുതല്‍ പേർക്കും കഠിനമായ വയറുവേദനയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ മാസം 20നാണ് ക്യാംപ് തുടങ്ങിയത്. വിഷയത്തില്‍ ഡി.എം.ഒയും കളക്ടറും റിപ്പോർട്ട് തേടിയിട്ടുണ്ട്. 

വാർത്തയറിഞ്ഞ് രക്ഷിതാക്കളും അധ്യാപകരും ക്യാമ്ബ് നടക്കുന്ന കോളേജിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ക്യാമ്ബ് നടക്കുന്ന സ്ഥലത്തേക്ക് രക്ഷിതാക്കളെ പ്രവേശിപ്പിക്കാതിരുന്നത് വാക്കുതർക്കത്തിനിടയാക്കി. രക്ഷിതാക്കളും പോലീസും തമ്മില്‍ സംഘർഷമുണ്ടായി.


Post a Comment

Previous Post Next Post