വീട്ടില്‍ ചാരായം വാറ്റുന്നത് എതിര്‍ത്ത മകനെ കുത്തിക്കൊന്നു; പയ്യാവൂർ സ്വദേശിയായ അച്ഛന് ജീവപര്യന്തം തടവും പിഴയും വിധിച്ച്‌ കോടതി

 


പയ്യാവൂർ: മകനെ കുത്തിക്കൊന്ന കേസില്‍ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി. കണ്ണൂർ പയ്യാവൂരില്‍ 2020 ഓഗസ്റ്റ് 15നായിരുന്നു കേസിനാസ്പദമായ സംഭവം.

19 വയസ്സുകാരൻ ഷാരോണിനെയാണ് പിതാവ് സജി കുത്തി കൊലപ്പെടുത്തിയത്.


സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞിരുന്നു. സംഭവം നടക്കുന്ന ദിവസത്തിന്റെ തലേദിവസവും ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടായിരുന്നു. ഈ വിരോധത്തിലാണ് സജി മകനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. നാല് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. ഒരു ലക്ഷം രൂപ പിഴയും ജീവപര്യന്തം തടവുശിക്ഷയുമാണ് കോടതി പ്രതിയ്ക്ക് വിധിച്ചിരിക്കുന്നത്.



Post a Comment

Previous Post Next Post