കോച്ച് മിഖായേൽ സ്റ്റാറെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്

 


ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തുനിന്ന് മിഖായേൽ സ്റ്റാറെ പുറത്ത്. സീസണിൽ ടീമിന്റെ ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ടീമിലെ സഹപരിശീലകരെയും പുറത്താക്കി. ഇത്തവണ ISLൽ 12 കളികളിൽനിന്ന് 3 ജയവും 2 സമനിലയും 7 തോൽവിയും സഹിതം 11 പോയിന്റുമായി 10–ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു.

Post a Comment

Previous Post Next Post