മരിയൻ തീര്‍ഥാടകരെ വരവേല്‍ക്കാനൊരുങ്ങി ചെമ്പേരി ബസിലിക്


ആലക്കോട്ത:ലശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിലേക്ക് നടത്തുന്ന ആദ്യത്തെ മരിയൻ തീർഥാടന യാത്രയിലെത്തുന്ന വിവിധ ഫൊറോന ഇടവകകളിലെ ആയിരങ്ങളായ വിശ്വാസികളെ വരവേല്‍ക്കാൻ ഒരുക്കം പൂർത്തിയായതായി ബസിലിക്ക റെക്ടർ റവഡോ.ജോർജ് കാഞ്ഞിരക്കാട്ട് അറിയിച്ചു. 

തീർഥാടന യാത്രയ്ക്ക് മുന്നോടിയായി നാളെ വൈകുന്നേരം ആലക്കോട്, എടൂർ ഫൊറോന പള്ളികള്‍ കേന്ദ്രീകരിച്ച്‌ മരിയൻ സന്ധ്യ ആചരിക്കും.രാത്രി 7.30 ന് എടൂർ ഫൊറോന പള്ളിയില്‍ ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ കാർമികത്വത്തില്‍ അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം 8.30 ന് ജപമാല റാലിക്ക് തുടക്കമാകും. രാത്രി പത്തിനാണ് ആലക്കോട് ഫൊറോനയില്‍ നിന്നുള്ള ജപമാല റാലി ആരംഭിക്കുന്നത്.

രാത്രിയില്‍ കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടി ചെമ്ബേരിയിലേക്ക് നടത്തുന്ന തീർഥാടന യാത്രയുടെ ഭാഗമായ രണ്ട് റാലികളിലും വഴിമധ്യേ വിവിധ ഇടവകകളില്‍നിന്നുള്ള വിശ്വാസികളും അണിചേരും. ഏഴിന് പുലർച്ചെ 5.30 ഓടെയാണ് തീർഥാടകർ ചെമ്ബേരി ബസിലിക്കയില്‍ എത്തിച്ചേരുക. ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി കാർമികത്വം വഹിക്കുന്ന വിശുദ്ധ കുർബാനയോടെ പ്രഥമ മരിയൻ തീർഥാടന യാത്രക്ക് സമാപനമാകും. തുടർന്ന് തീർഥാടകർക്കുള്ള നേർച്ചഭക്ഷണവും വിതരണം ചെയ്യും.

Post a Comment

Previous Post Next Post