പത്തനംതിട്ട: റാന്നിയില്‍ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി. ചെതോങ്കര സ്വദേശി അമ്ബാടിയാണ് കൊല്ലപ്പെട്ടത്.
റാന്നി മന്ദമരുതിയില്‍ ഞായറാഴ്ച രാത്രിയാണ് കൊലനടന്നത്.
റാന്നി ബിവറേജസിനു മുന്നിലുണ്ടായ അടിപിടി തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവരാണ് പ്രതികള്‍.
യുവാവിനെ കൊലപ്പെടുത്തിയശേഷം യുവാക്കള്‍ കാര്‍ ഉപേക്ഷിച്ച് ഒളിവില്‍ പോവുകയായിരുന്നു. ബിവറേജസിനു മുന്നില്‍നിന്നു മടങ്ങിപ്പോയവർ ഇരു കാറുകളിലായി മന്ദമരുതിയില്‍ എത്തി. ഒരു കാറില്‍ നിന്ന് അമ്ബാടി പുറത്തിറങ്ങിയപ്പോള്‍ എതിർ ഗ്യാംഗ് കാർ കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. പിന്നീട് അമ്ബാടിയുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കി.

Post a Comment