രാത്രിയും പകലും റോഡില്‍ കര്‍ശന പരിശോധന: എഡിജിപി വിളിച്ച യോഗം ഇന്ന്

 


തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കർമ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് ചേരും.

ഒരു മണിക്ക് ഓണ്‍ലൈൻ ആയിട്ടാണ് യോഗം. ജില്ലാ പൊലീസ് മേധാവിമാർ, റെയ്ഞ്ച് ഡിഐജി- ഐജിമാരും യോഗത്തില്‍ പങ്കെടുക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ ഗതാഗതവകുപ്പുമായി ചേർന്ന് രാത്രിയും പകലും പരിശോധന കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.


വാഹനപരിശോധനയും, മദ്യപിച്ചുള്ള വാഹനമോടിപ്പ് തടയാനായി പ്രത്യേക കോമ്ബിംഗ് ഓപ്പറേഷൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബ്ലാക്ക് സ്പോർട്ടുകള്‍ കേന്ദ്രീകരിച്ച്‌ തുടർന്നുള്ള ദിവസങ്ങളില്‍ നടത്തുന്ന പദ്ധതിയാണ് ഇന്ന് പ്രധാനമായും ചർച്ച ചെയ്യുന്നത്.

Post a Comment

Previous Post Next Post