ഒന്ന് പുകയ്ക്കാതെ എങ്ങനെയാ... വിമാനത്തിന്‍റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച കണ്ണൂർ സ്വദേശിക്ക് എതിരെ കേസ്

 


മുബൈ: അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്‍റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച മലയാളിക്കെതിരെ കേസെടുത്തു.

കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിന് എതിരെയാണ് (26) കേസ്. 


ശുചിമുറിയില്‍ നിന്ന് സിഗരറ്റിന്‍റെ മണം വന്നതോടെ ജീവനക്കാർ പരിശോധിക്കുകയും സിഗരറ്റ് കുറ്റി കണ്ടെത്തുകയും ചെയ്തു. പുക വലിച്ചെന്ന് മുഹമ്മദ് സമ്മതിച്ചു. എന്നാല്‍ വിമാനത്തില്‍ സിഗരറ്റ് വലിക്കരുതെന്ന് അറിയില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പോക്കറ്റില്‍ നിന്ന് ആറ് സിഗരറ്റും കണ്ടെടുത്തു. വിമാനമിറങ്ങിയതിനുശേഷം തുടർനടപടികള്‍ക്കായി സുരക്ഷാ ജീവനക്കാർക്ക് യുവാവിനെ കൈമാറി. തുടർന്ന് സഹാർ പോലീസ് സ്റ്റേഷനിലെത്തിച്ചു. 


കേസെടുത്ത് നോട്ടീസ് നല്‍കി വിട്ടയച്ചു. നാല് മാസം മുൻപാണ് ഇയാള്‍ അബുദാബിയിലേക്ക് പോയത്.

Post a Comment

Previous Post Next Post