പുഷ്പ 2ന്റെ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നമ്പള്ളി കോടതിയുടേതാണ് വിധി. പുഷ്പ 2 പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാൻ വലിയ തിരക്കനുഭവപ്പെട്ടിരുന്നു. ഇതിനിടയിൽ പെട്ടാണ് ഹൈദരാബാദ് സ്വദേശിനി രേവതി മരിച്ചത്. പൊലീസിനെ അറിയിക്കാതെ എത്തി തിരക്കിന് കാരണമായി എന്നതാണ് അല്ലുവിനെതിരായ കുറ്റം.
അല്ലു അർജുനെതിരെ എടുത്ത കേസുകൾ?
അറസ്റ്റിലായ സൂപ്പർ താരം അല്ലു അർജുനെതിരെ 2 വകുപ്പുകളിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് സെക്ഷൻ 105 പ്രകാരം ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്തു. സെക്ഷൻ 105 പ്രകാരം 5 മുതൽ 10 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും. ബിഎൻഎസ് 118(1) പ്രകാരം ഒന്നു മുതൽ പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. അതേസമയം, മെഡിക്കൽ പരിശോധനയ്ക്കായി അർജുനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണ്
.
Post a Comment