മന്‍മോഹന്‍ സിങിന് രാജ്യം ഇന്ന് വിട നല്‍കും;ഇന്ന് ഉച്ചവരെ അവധി




മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് രാജ്യം ഇന്ന് വിട നല്‍കും. നിഗം ബോധ്ഘട്ടില്‍ രാവിലെ 11.45ന് സൈനിക ബഹുമതികളോടെ ആണ് സംസ്കാര ചടങ്ങ്. നിലവില്‍ ദില്ലി മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലെ വസതിയിലുള്ള മന്‍മോഹന്റെ മൃതദേഹം രാവിലെ 8 മണിയോടെ AICC ആസ്ഥാനത്ത് എത്തിക്കും. 8.30 മുതല്‍ 9.30 വരെയാണ് ഇവിടെ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുള്ളത്. ശേഷം വിലാപയാത്രയായിട്ടായാണ് മൃതദേഹം സംസ്‌കാര സ്ഥലത്തേക്ക് കൊണ്ടുപോകുക.അന്തരിച്ച മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ ഇന്ന് ഉച്ചവരെ അവധി പ്രഖ്യാപിച്ചു. 2025 ജനുവരി ഒന്ന് വരെ ദുഃഖാചരണം ആണ്. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക താഴ്ത്തിക്കെട്ടും. കോണ്‍ഗ്രസ് ഏഴു ദിവസത്തേക്ക് ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി 

Post a Comment

Previous Post Next Post