നടി കീർത്തി സുരേഷ് വിവാഹിതയാവുന്നുവെന്ന വാർത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. ഏറെക്കാലമായി സുഹൃത്തായി തുടരുന്ന ആന്റണി തട്ടിലാണ് വരൻ.
ഡിസംബർ 12 ന് ഗോവയിലാണ് വിവാഹചടങ്ങുകള്‍ നടക്കുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍.
ഇൻസ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം ഈയിടെ കീർത്തി പങ്കുവച്ചിരുന്നു. 15 വർഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും ആന്റണി കീർത്തി എന്നായിരുന്നു കീർത്തിയുടെ കുറിപ്പ്.
എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവൻ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസ്സിന്റെ ഉടമ കൂടിയാണ്.
കഴിഞ്ഞ ദിവസം തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കീർത്തി ദർശനത്തിന് എത്തിയിരുന്നു. അച്ഛൻ സുരേഷ് കുമാർ, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
'റിവോള്‍വർ റിത'യടക്കം തമിഴില്‍ രണ്ട് സിനിമകളാണ് കീർത്തി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബോളിവുഡില്‍ ബേബി ജോണ്‍ എന്ന സിനിമ പൂർത്തിയാക്കി. വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകൻ. ഡിസംബർ 25 ന് ചിത്രം റിലീസ് ചെയ്യും.
Post a Comment