മലപ്പുറം: ജില്ലാ കളക്ടർ പ്രഖ്യാപിക്കും മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു എന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസില്‍ 17 കാരൻ പിടിയില്‍.
ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ മൂന്നിന് മലപ്പുറം ജില്ലയില്‍ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ കളക്ടറുടെ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബെ ജില്ലാ കളക്ടറുടെ ഔദ്യോഗിക അറിയിപ്പ് എന്ന രീതിയില്‍ 17 കാരൻ വ്യാജ സന്ദേശം പ്രചരിപ്പിച്ചിരുന്നു. മലപ്പുറം സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥി കുടുങ്ങിയത്.
തമാശയ്ക്കാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചതെന്ന് വിദ്യാർഥി പോലീസില്‍ മൊഴി നല്‍കി. ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥിന്‍റെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ പോലീസ് രക്ഷിതാക്കള്‍ക്കൊപ്പം വിദ്യാർഥിയെ വിളിച്ചു വരുത്തി ഉപദേശം നല്‍കി വിട്ടയച്ചു.

Post a Comment