മരണത്തെ മുഖാമുഖം കാണുന്ന നിമിഷങ്ങള്‍. അത്ഭുതമെന്ന് പറയട്ടെ ട്രെയിൻ പോയതിനു ശേഷം അയാള്‍ യാതൊരു പരുക്കുകളുമില്ലാതെ രക്ഷപെടുന്നു. സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്.
സംഭവം നടക്കുന്നതാവട്ടെ കണ്ണൂർ ജില്ലയിലെ പന്നേൻപാറയിലും. ട്രെയിൻ കടന്നുപോകുന്ന മുഴുവൻ സമയവും അയാള്‍ പാളത്തോട് ചേർന്ന് കമിഴ്ന്നു കിടന്നു. ഒരു പക്ഷെ ബുദ്ധിപൂർവം പ്രവർത്തിച്ചുവെന്നും പറയാം. ട്രെയിൻ പോയി എന്ന ഉറപ്പായ ശേഷം യാതൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ കൂളായി എഴുന്നേറ്റ് പാളത്തിലൂടെ തന്നെ നടന്നു നീങ്ങുന്നതായും വിഡിയോയില്‍ കാണാം. സംഭവസ്ഥലത്ത് നിന്ന് ആരോ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിഡിയോയില്‍ ഉള്ള വ്യക്തി നാലുമുക്ക് സ്വദേശിയെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. സംഭവത്തില്‍ റെയില്‍വേ പോലീസ് നിലവില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment