തലശേരി : പയ്യാവൂരില്‍ മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പയ്യാവൂർ ഉപ്പുപടന്നയിലെ ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സജിയെന്ന ജോർജിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
2020ലാണ് പ്രതി മദ്യ ലഹരിയില്‍ കൊലപാതകം നടത്തിയത്. തലശേരി അഡീഷനൻ സെഷൻസ് കോടതി (ഒന്ന്) തിങ്കളഴാച്ച ശിക്ഷ വിധിക്കും പബ്ളിക്ക് പ്രൊസിക്യൂട്ടർ അഡ്വ. കെ. അജിത്ത് കുമാർ പ്രൊസിക്യൂഷന് വേണ്ടി ഹാജരായി.

Post a Comment