കാപ്പിമലയിൽ കാട്ടുപന്നി ആക്രമണത്തിൽ യുവതിക്ക് പരിക്ക്


ആലക്കോട്: റബർ തോട്ടത്തിൽ പാലെടുക്കാൻ പോകുന്നതിനിടെ യുവതിക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു. കാപ്പിമലയ്ക്ക് സമീപം ഒറ്റത്തൈ പി.പി നഗറിലെ വരിക്ക മാക്കൽ ബിജുവിൻ്റെ ഭാര്യ സരിത (36)ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം. തോട്ടത്തിലേക്ക് നടന്നു പോകുന്നതിനിടെ പാഞ്ഞെത്തിയ കാട്ടുപന്നി സരിതയെ തട്ടി വീഴ്ത്തി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സരിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post