പാലക്കാട് പനയംപാടത്തെ അപകടസ്ഥലത്ത് വാഹനമോടിച്ച്‌ മന്ത്രി; ഉടന്‍ ശാശ്വത പരിഹാരമെന്ന് ഗണേഷ് കുമാര്‍

  


പാലക്കാട്: പനയംപാടത്ത് നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടമുണ്ടായ സ്ഥലത്ത് പരിശോധന നടത്തി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍.

ഔദ്യോഗികവാഹനം സ്വയം ഓടിച്ചാണ് മന്ത്രി പരിശോധന നടത്തിയത്.

സ്ഥലത്ത് റോഡ് നവീകരണം ആവശ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. അപകട വളവ് നവീകരണത്തില്‍ വൈകാതെ പരിഹാരം ഉറപ്പാക്കും.

ഇതിന് നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ചര്‍ച്ച നടത്തും. പരിഷ്കാരങ്ങള്‍ നടത്താനാവശ്യമായ പണം മുടക്കാന്‍ അവര്‍ തയാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ റോഡ് സേഫ്റ്റി അതോറിറ്റി ഫണ്ടില്‍നിന്ന് ഇതിനുള്ള തുക കണ്ടെത്തും.


റോഡില്‍ താത്ക്കാലിക ഡിവൈഡര്‍ ഉടന്‍ ക്രമീകരിക്കും. പനയംപാടം അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. മരിച്ച കുട്ടികളുടെ കുടുംബത്തിനുള്ള ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post