മന്‍മോഹന്‍ സിങ്ങിന്റെ വിയോഗം;കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച പകുതി ദിവസം അവധി

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ അനുശോചിച്ച്‌ രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച പകുതി ദിവസത്തെ അവധിയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2025 ജനുവരി ഒന്ന് വരെയാണ് ദുഃഖാചരണം. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക താഴ്ത്തിക്കെട്ടും.

തെലങ്കാനയും കര്‍ണാടകയും വെള്ളിയാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കിയിരുന്നു. കോണ്‍ഗ്രസും ഏഴുദിവസത്തേക്ക് ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി.

Post a Comment

Previous Post Next Post