മലയാള ചലച്ചിത്ര നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. അസോസിയേറ്റ് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു രാജേഷിന്റെയും ദീപ്തിയുടെയും വിവാഹം.
നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയനായ രാജേഷ് മാധവൻ കോമഡി താരമായിട്ടും പ്രത്യക്ഷപ്പെടാറുണ്ട് .പ്രേക്ഷക മനസുകളില്‍ ഇന്നും താങ്ങി നില്‍ക്കുന്ന ചില ചിത്രങ്ങള്‍ രാജേഷ് മാധവന്റെ കൂടിയാണ് .ഇപ്പോഴിതാ തൻറെ പ്രണയ സാഫല്യത്തിൻറെ സന്തോഷം ആരാധകർക്ക് മുൻപില്‍ പങ്കു വക്കുകയാണ് നടൻ .
വധു ദീപ്തി ന്നാ താൻ കസ് കൊട് എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട് .കാസർകോട് കൊളത്തൂർ ആണ് രാജേഷിൻറെ സ്വദേശം .ദീപ്തിയുടെ സ്വദേശം പാലക്കാട് ആണ് .
കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.ഇവരുടെ വിവാഹ ഫോട്ടോകളും റിസപ്ഷൻ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ദമ്ബതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയത്.
Post a Comment