വയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയില്‍

കല്‍പറ്റ: മുതിർന്ന നേതാവും വയനാട് ഡി.സി.സി ട്രഷററുമായ എൻ.എം. വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി.
വിജയനും അദ്ദേഹത്തിന്റെ കിടപ്പുരോഗിയായ മകനുമാണ് വിഷം കഴിച്ചത്.

ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി ഒമ്ബതോടെയാണ് ഇരുവരെയും അവശനിലയില്‍ കണ്ടെത്തിയത്. സുല്‍ത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്നു വിജയൻ. സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദം ഉയരുന്നതിനിടെയാണ് ആത്മഹത്യാ ശ്രമം.



Post a Comment

Previous Post Next Post