കണ്ണൂർ: യുഎഇയില്‍ വിനോദ സഞ്ചാരയാത്രയ്ക്കിടെ മലയില്‍ നിന്നും വീണുണ്ടായ അപകടത്തില്‍ തോട്ടട സ്വദേശിയായ യുവാവ് മരിച്ചു.
റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സിലെത്തിയ തോട്ടട സ്വദേശിയായ യുവാവാണ് അപകടത്തില്‍ മരിച്ചത്. തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തില്‍ സായന്ത് മധുമ്മലിനെയാണ് (32) മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊതുഅവധിദിനമായ തിങ്കളാഴ്ച പുലർച്ചെ കൂട്ടുകാർക്കൊപ്പം മലയിലെത്തിയതായിരുന്നു. ഒപ്പമുണ്ടായ സായന്തിനെ പെട്ടന്ന് കാണാത്തതിനെ തുടർന്ന് കൂട്ടുകാർ പൊലീസില്‍ വിവരമറിയിച്ചു തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫോട്ടോയെടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ദുബൈയില്‍ ഓട്ടോ ഗാരേജ് ജീവനക്കാരനാണ്. രമേശനും സത്യയുമാണ് മാതാപിതാക്കള്‍. ഭാര്യ: അനുശ്രീ. സോണിമ സഹോദരിയാണ്.
Post a Comment