ഉല്‍പാദനം കുറയുകയും ആവശ്യം വർധിക്കുകയും ചെയ്തതോടെ പച്ചത്തേങ്ങ വില കുതിച്ചുകയറി. 7 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവില്‍ നാളികേരം, കിലോയ്ക്ക് 53 രൂപ.
കടയില്‍ നിന്ന് വാങ്ങുമ്ബോള്‍ ഇത് 60 രൂപ വരെയും ആകും. വലിയ തേങ്ങയാണെങ്കില്‍ ഒരു തേങ്ങയ്ക്ക് 30 രൂപ വരെ കിട്ടും. ചെറുതാണെങ്കിലും 20 രൂപയില്‍ കുറയില്ല.
ഒരു കിലോ പൊതിച്ച തേങ്ങക്ക് 53 രൂപയാണ് വില. ഇത് ഏറിയും കുറഞ്ഞും വരും. കടയില്‍ നിന്ന് തേങ്ങ വാങ്ങുമ്ബോള്‍ ചില്ലറ വില്‍പന വില കിലോയ്ക്ക് 60 രൂപ വരെയുണ്ട്. ഉല്‍പാദനം നാലിലൊന്നായി കുറഞ്ഞത് കാരണമാണ് വില വർധനവ് ഇത്രയും രൂക്ഷമായതെന്ന് വ്യാപാരികള്‍ പറഞ്ഞു.
: വാർത്ത പ്രചരിപ്പിച്ചവർ മാപ്പ് പറയണം; മകനെതിരെയുള്ള പ്രചാരണം വ്യാജമെന്ന് യു പ്രതിഭ എംഎല്‍എ
സാധാരണ നവംബർ, ഡിസംബർ മാസങ്ങളില്‍ ഉല്‍പാദനം കുറവായിരിക്കും. എന്നാല്‍, ഉല്‍പാദനം കുറഞ്ഞെങ്കിലും തേങ്ങയുടെ ആവശ്യത്തില്‍ കുറവുണ്ടായിട്ടില്ല എന്നതാണ് വസ്തുത. ശബരിമല സീസണ്‍ തുടങ്ങിയതോടെ നാളികേരത്തിന് ആവശ്യവും കൂടി. അതേസമയം, നാളികേരത്തിൻ്റെ വിലക്കയറ്റം കർഷകർക്ക് വലിയ ആശ്വാസം നല്‍കുന്നതാണ്.
ഈ വില നിലനിർത്തിക്കൊണ്ട് മാത്രമേ കർഷകർക്ക് പിടിച്ചു നില്‍ക്കാൻ സാധിക്കുകയുള്ളൂവെന്നാണ് കേര കർഷകർ അഭിപ്രായപ്പെടുന്നത്. കൊപ്ര ക്വിൻ്റലിന് 17000 രൂപയാണ് വില. തേങ്ങയ്ക്ക് വില ഉയർന്നതോടെ വിപണിയില്‍ വെളിച്ചെണ്ണ വിലയും കുതിക്കുകയാണ്. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 250ന് മുകളിലെത്തി.
Post a Comment