സിനിമാ സീരിയൽ നടൻ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. 2 ദിവസം മുമ്പാണ് ദിലീപ് ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കി. അപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി.
നടൻ ദിലീപ് ശങ്കർ മരിച്ച നിലയിൽ
Alakode News
0
Post a Comment