യുപിഐ ഉപയോക്താക്കള്‍ക്ക് സന്തോഷ വാർത്തയുമായി റിസർവ് ബാങ്ക് (ആർബിഐ). പ്രീപെയ്ഡ് പേയ്മെൻ്റ് ഇന്സ്ട്രുമെന്റ് (പിപിഐ) ഉടമകള്‍ക്ക് തേർഡ് പാർട്ടി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി യുപിഐ ഇടപാടുകള്‍ നടത്താൻ റിസർവ് ബാങ്ക് അനുമതി നല്‍കി.
ഗൂഗിള് പേ, ഫോണ്‍ പേ തുടങ്ങിയ യുപിഐ ആപ്പുകളില്‍ പണം സൂക്ഷിക്കുന്നതിനുള്ള വാലറ്റുകള് ലഭ്യമാക്കുന്നവയാണ് പ്രീപെയ്ഡ് പെയ്മെന്റ് ഇന്സ്ട്രുമെന്റ്സ്.
ഇതുവരെ, ബാങ്കുകളുടെ യുപിഐ ആപ്പിലൂടെയോ ഏതെങ്കിലും തേർഡ് പാർട്ടി യുപിഐ ആപ്ലിക്കേഷനില്‍ ലിങ്ക് ചെയ്ത് ബാങ്ക് അക്കൗണ്ടിലൂടെയോ ആയിരുന്നു പണമിടപാടുകള്‍ നടത്താൻ അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ പിപിഐയില്‍ ഈ സൗകര്യം ലഭ്യമായിരുന്നില്ല.
പിപിഐ സേവനം കൂടുതല്‍ ഫ്ലെക്സിബിള്‍ ആക്കുന്നതിന്റെ ഭാഗമായാണ് തേർഡ് പാർട്ടി യുപിഐ ആപ്ലിക്കേഷനുകള്‍ വഴി പിപിഐ ലിങ്ക് ചെയ്യാൻ ആർബിഐ അനുമതി നല്‍കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടിന് സമാനമായി യുപിഐ ഇടപാടുകള്‍ നടത്താൻ ഇത് പിപിഐ ഹോള്‍ഡർമാരെ അനുവദിക്കുന്നു.
നിലവില് യുപിഐയില് നിന്ന് നേരിട്ടോ തിരിച്ചോ പി പി ഐ യിലേക്ക് പണം അയക്കുന്നതിന് പ്രീപെയ്ഡ് പെയ്മെന്റ് ഇന്സ്ട്രുമെന്റ്സ് ആപ്പുകളിലൂടെ മാത്രമേ സാധിക്കൂ.
Post a Comment