കുവൈറ്റില്‍ ബാങ്കിനെ പറ്റിച്ച്‌ കൈക്കലാക്കിയത് 700 കോടി; 1425 മലയാളികള്‍ക്കെതിരേ അന്വേഷണം; 700 ഓളം പേര്‍ നഴ്‌സുമാര്‍

കൊച്ചി: : കുവൈറ്റിലെ ബാങ്കിന്‍റെ ശതകോടികള്‍ കബളിപ്പിച്ച സംഭവത്തില്‍ 1425 മലയാളികള്‍ക്കെതിരെ അന്വേഷണം. ഗള്‍ഫ് ബാങ്ക് കുവൈറ്റിന്‍റെ 700 കോടി കബളിപ്പിച്ചെന്നാണ് നിഗമനം.

തട്ടിപ്പ് നടത്തിയവരില്‍ 700 മലയാളി നഴ്സുമാരും ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. ബാങ്കിന്‍റെ പരാതിയില്‍ സംസ്ഥാനത്ത് പത്ത് കേസുകള്‍ രജിസ്റ്റർചെയ്തു. കോവിഡ് സമയത്താണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ബാങ്കില്‍നിന്ന് കോടികള്‍ ലോണെടുത്ത ശേഷം ഇവർ കടന്നുകളയുകയായിരുന്നു.

50 ലക്ഷം മുതല്‍ രണ്ട് കോടി വരേയാണ് പലരും ലോണ്‍ എടുത്തത്. കഴിഞ്ഞ മാസം കുവൈറ്റിലുള്ള ഗള്‍ഫ് ബാങ്ക് കുവൈറ്റിന്‍റെ ജീവനക്കാർ തിരുവനന്തപുരത്ത് എത്തി എഡിജിപിയെ കണ്ടതായും വിവരമുണ്ട്. 2020-22 കാലത്താണ് ബാങ്കില്‍ നിന്ന് ചെറിയ തുക ലോണ്‍ എടുത്തത്. അതായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. ലോണെടുത്ത തുക കൃത്യമായി അടച്ച്‌ പിന്നീട് 2 കോടി രൂപ വരെ വലിയ ലോണ്‍ എടുക്കുകയായിരുന്നു. ലോണ്‍ തുക കൈപ്പറ്റിയ ശേഷം ഇവർ കുവൈറ്റില്‍…

Post a Comment

Previous Post Next Post