ആലക്കോട്: കരുവൻചാൽ- നടുവിൽ മലയോര ഹൈവേയിലെ താവുകുന്ന് വളവിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തേകാലോടെയാണ് സംഭവം. നടുവിൽ ഭാഗത്ത് നിന്ന് കരുവൻചാൽ റോഡിലേക്ക് വന്ന ഓട്ടോയാണ് മറിഞ്ഞത്. പരിക്കേറ്റ കുട്ടികൾ അട ക്കമുള്ള നാലോളം യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപകാലത്തായി നിരവധി അപകടങ്ങളാണ് ഇവിടെ തുടർക്കഥയായിരിക്കുന്നത്. വളവിലെ അപകടങ്ങൾ തടയുന്നതിനായി സ്ഥാപിച്ച ക്രാഷ് ബാരിയർ വാഹനമിടിച്ച് തകർന്നനിലയിലാണ്. ഇതും അപകടാവസ്ഥ വർധിപ്പിക്കുകയാണ്.

Post a Comment