ഒരു നിമിഷം ശ്വാസം നിലച്ചു... പാഞ്ഞെത്തിയ ലോറിക്ക് മുന്നില്‍ നിന്ന് 3 വയസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

  




കോഴിക്കോട്: കോഴിക്കോട് ചേളന്നൂരില്‍ വാഹനാപകടത്തില്‍ നിന്ന് മൂന്ന് വയസുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി.

രക്ഷിതാവിനൊപ്പം കടയില്‍ വന്നതായിരുന്നു കുട്ടി. ബൈക്ക് നിർത്താൻ ശ്രമിക്കുന്നതിനിടെ കുട്ടി റോഡിലേക്ക് ഇറങ്ങുകയായിരുന്നു.

കാഴ്ചക്കാരെ പേടിപ്പിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. കോഴിക്കോട് ചേളന്നൂരില്‍ കണ്ണങ്കരിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. 

കടയില്‍ നിന്ന് സാധനം വാങ്ങാൻ വന്നതായിരുന്നു പിതാവും കുട്ടിയും. സാധനങ്ങള്‍ വാങ്ങി തിരികെ പോകാൻ സ്കൂട്ടറില്‍ കയറുന്നതിനിടെയാണ് ഇളയ കുട്ടി റോഡിലേക്ക് ഓടുന്നത്. 

അതിവേഗത്തിലാണ് ലോറി വന്നത്. കുട്ടി പെട്ടെന്ന് തിരിയുന്നതും പിതാവ് കയ്യില്‍ പിടിച്ച്‌ മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. അത്ഭുതമെന്ന് തന്നെ ഈ രക്ഷപ്പെടലിനെ വിശേഷിപ്പിക്കാം.

Post a Comment

Previous Post Next Post