ഇരിട്ടിയിൽ പുഴയില്‍ മുങ്ങി 2 മരണം; അപകടം 9 വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

 


കണ്ണൂർ: ഇരിട്ടി കിളിയന്തറയില്‍ രണ്ട് പേർ പുഴയില്‍ മുങ്ങി മരിച്ചു. കണ്ണൂർ കൊറ്റാളി സ്വദേശികളായ വിൻസന്‍റ് (42), ആല്‍ബിൻ (9) എന്നിവരാണ് മരിച്ചത്.

ഇരുവരും അയല്‍വാസികളാണ്. ആല്‍ബിൻ പുഴയില്‍ വീണപ്പോള്‍ വിൻസന്‍റ് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.


ശനിയാഴ്ച ഉച്ച രണ്ടോടെയാണ് അപകടം. ക്രിസ്മസിന് ബന്ധുവീട്ടില്‍ വന്നതായിരുന്നു വിൻസന്‍റും ആല്‍ബിനും. പുഴയില്‍ മുങ്ങിയ ഇരുവരെയും നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Post a Comment

Previous Post Next Post