മലപ്പുറത്ത് KSRTC ബസ് തലകീഴായി മറിഞ്ഞു; 40 പേർക്ക് പരിക്ക്

ദേശീയപാതയിലെ മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് പത്തടിയോളം താഴ്ചയിലേക്കു മറിഞ്ഞ് നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ മുപ്പതിലേറെപ്പേരെ പ്രവേശിപ്പിച്ചു. അഞ്ചു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. കോഴിക്കോട് തൊട്ടില്‍പ്പാലത്തു നിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്.

Post a Comment

Previous Post Next Post